Share this Article
'എനിക്കെതിരെ കേസ് വേണം'; ചാണ്ടി ഉമ്മന് മറുപടിയുമായി വിനായകൻ
വെബ് ടീം
posted on 28-07-2023
1 min read
actor Vinayakan facebook post

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്കെതിരെ അധിക്ഷേപം നടത്തിയ  വിനായകനെതിരെ കേസ് വേണ്ട എന്നായിരുന്നു മകൻ  ചാണ്ടി ഉമ്മന്റെ നിലപാട്. ഇപ്പോൾ‌ ചാണ്ടി ഉമ്മന് മറുപടിയുമായി എത്തിയിരിക്കുകയാണ് വിനായകൻ. 

തനിക്കെതിരെ കേസ് വേണം എന്നാണ് വിനായകൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു താരം കുറിച്ചത്.

ഉമ്മൻ ചാണ്ടി മരിച്ച് അടുത്ത ദിവസമായിരുന്നു ഫെയ്സ്ബുക്ക് ലൈവിലൂടെയുള്ള വിനായകന്റെ അധിക്ഷേപം. ഉമ്മൻ ചാണ്ടി ആരാണ്? ഉമ്മൻ ചാണ്ടി ചത്തു, അതിന് എന്തുവേണം എന്നൊക്കെയാണ് താരം ചോദിച്ചത്. ഇത് വിവാ​ദമായതോടെ വിഡിയോ അപ്രത്യക്ഷമായി. പിന്നാലെ താരത്തിനെതിരെ കോൺ​ഗ്രസ് പ്രവർത്തകർ പരാതി നൽകുകയായിരുന്നു. വിനായകനെതിരെ കേസെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories