രാജസ്ഥാന്‍ ദൗസയില്‍ കുഴല്‍കിണറില്‍ വീണ അഞ്ച് വയസുകാരനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. ദൗസ സ്വദേശി ആര്യനാണ് കുളിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറില്‍ വീണത്.
250 അടി ആഴത്തിലുള്ള കിണറ്റില്‍ 150 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്. നിലവില്‍ കുട്ടി കുടുങ്ങികിടക്കുന്ന കിണറിന് സമീപം മറ്റൊരു കിണര്‍ കുഴിച്ചുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.