Share this Article
'യുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണ് വീണാൽ ഒരു വരവ് കൂടി വരേണ്ടി വരുമെന്ന് സന്ദീപ് വാര്യർ
വെബ് ടീം
posted on 27-07-2023
1 min read
sandeep variyar reaction on P Jayarajan Speech

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന് ഭീഷണിയുടെ രൂപത്തിലുള്ള മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ഓണാശംസകൾ എന്നെഴുതിയ അത്തപ്പൂക്കളത്തിന്റെ ചിത്രത്തോടൊപ്പമാണ് ഫേസ്ബുക്ക് കുറിപ്പ്. കുറിപ്പിൽ പറയുന്നത് ഇങ്ങനെ, "യുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണ് വീണാൽ ഒരു വരവ് കൂടി വരേണ്ടി വരും''.

1999-ലെ തിരുവോണ ദിവസമാണ് വധശ്രമത്തിൽ നിന്ന് പി ജയരാജൻ രക്ഷപ്പെട്ടത്.രാഷ്ട്രീയ എതിരാളികൾ  ജയരാജന്‍റെ കിഴക്കേ കതിരൂരിലെ വീട്ടില്‍ കയറി ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അക്രമത്തില്‍ ജയരാജന് ശരീരമാസകലം മാരകമായ വെട്ടേറ്റിരുന്നു. ഇടതു കൈയിലെ പെരുവിരല്‍ അറ്റുപോയി. വലതുകൈ വെട്ടിപ്പിളർന്നു. നട്ടെല്ലിനും മാരകമായ പരിക്കേറ്റിരുന്നു. ജയരാജൻ്റെ വലതുകൈയ്ക്ക് ഇപ്പോഴും സ്വാധീനമില്ല. 

നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന് നേരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരന്‍റെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന ജയരാജന്റെ വിവാദ പ്രസ്താവനക്കു പിന്നാലെയാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്.

അതേ സമയം  പി ജയരാജന്റെ പ്രസംഗത്തിനെതിരെ യുവമോർച്ച പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories