പുതിയ അധ്യയന വർഷത്തിലെ പ്ലസ് വൺ ക്ലാസുകൾ ജൂലൈ അഞ്ചിന് തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി. ആദ്യ രണ്ട് അലോട്ട്മെന്റിലെ കുട്ടികളെ ഉൾപ്പെടുത്തിയായിരിക്കും ക്ലാസ് നടക്കുക. രണ്ടാഴ്ച കൊണ്ട് മുഴുവൻ ആശങ്കകളും പരിഹരിക്കും.
പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയിൽ ആശങ്കയില്ല. അത് സാധാരണ രീതിയിൽ നടക്കും. സർക്കാർ അധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കുന്നതിന് കർശന വിലക്ക് ഉണ്ടാവും. ഇക്കാര്യത്തിൽ വിജിലൻസ് പരിശോധന അടക്കം നടത്തുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.