അമ്പതാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയായ കൗണ്‍സിലില്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുക്കും.
യോഗത്തില്‍ ഒഎന്‍ഡിസിക്ക് കീഴിലുള്ള നികുതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്. കൂടാതെ ഓണ്‍ലൈന്‍ ഗെയിമിംഗും ട്രേഡിംഗും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍, മന്ത്രിമാരുടെ ഗ്രൂപ്പ് പുനഃസംഘടിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള നിരവധി അജണ്ടകള്‍ യോഗത്തില്‍ ചര്‍ച്ചയാവും