Share this Article
മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ വി.കെ പ്രകാശ് ഹൈക്കോടതിയെ സമീപിച്ചു
Director VK Prakash


പീഡനപരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ വി.കെ പ്രകാശ് ഹൈക്കോടതിയെ സമീപിച്ചു. ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ആരോപണമെന്ന് ഹര്‍ജിയിയില്‍ ചൂണ്ടിക്കാട്ടി. ആരോപണം ഉന്നയിച്ച യുവതിക്കെതിരെ വേറെയും പരാതികളുണ്ട്. ഒരു നിര്‍മാതാവിനെ യുവതി ഭീഷണിപ്പെടുത്തിയതായി  അറിയാമെന്നും പരാതി നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. യുവതിക്കെതിരെ തെളിവുകള്‍ ഉണ്ടെന്നും വി.കെ പ്രകാശ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories