Share this Article
നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇഡിക്ക് വിമര്‍ശനവുമായി സുപ്രീംകോടതി
Supreme Court

നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇഡിക്ക് വിമര്‍ശനവുമായി സുപ്രീം കോടതി. വാദത്തിന് താല്‍പര്യമില്ലേയെന്ന് ഇഡിയോട് കോടതിയുടെ ചോദ്യം.

നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തില്‍ നിന്ന് മാറ്റണമെന്ന ഹര്‍ജിക്കിടെയാണ് ഇഡിയെ സുപ്രീംകോടതി വിമര്‍ശിച്ചത്.

അഭിഭാഷകന്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് വാദം മാറ്റിവയ്ക്കണമെന്ന് ഇഡി ആവശ്യപ്പെട്ടപ്പോഴാണ് സുപ്രീം കോടതിയുടെ ചോദ്യം. കഴിഞ്ഞ തവണയും ഹര്‍ജിയിലെ വാദം ഇഡിയുടെ ആവശ്യപ്രകാരം മാറ്റിയിരുന്നു.

വാദം ഇത്തരത്തില്‍ നിരന്തരം നീട്ടിക്കൊണ്ടു പോകുന്നതില്‍ നിന്നും വാദത്തിന് ഇഡിക്ക് താല്‍പര്യമില്ലെന്ന മനസിലായെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി ആറാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories