Share this Article
സര്‍ക്കാര്‍ ഓഫിസിലെ റീല്‍സ്; ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കില്ല; മന്ത്രിയുടെ നിർദേശം
വെബ് ടീം
posted on 03-07-2024
1 min read

തിരുവല്ല നഗരസഭ ഓഫിസില്‍ റീല്‍സ് ചിത്രീകരിച്ച ജീവനക്കാര്‍ക്കെതിരെ നടപടി   ഉണ്ടാവില്ല . ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് മന്ത്രി എം.ബി.രാജേഷ് നിര്‍ദേശം നല്‍കി. 

അതേ സമയം കളക്ടർ ബ്രോ എന്ന് അറിയപ്പെടുന്ന എൻ. പ്രശാന്ത് ഐ.എ.എസ് സർക്കാർ ഉദ്യോഗസ്ഥർ തയാറാക്കിയ റീൽ ഏറെ നിലവാരം പുലർത്തുന്നതാണെന്ന്  ഫേസ്ബുക്കിൽ കുറിച്ചു. റീലുണ്ടാക്കാനും പോസ്റ്റിടാനും ഒരു ഞായറാഴ്ച ദിനത്തിൽ, പൊതുസ്ഥലത്ത്‌ ഒരു പൗരന്‌ അവകാശമുണ്ടെന്നാണെന്റെ പരിമിതമായ നിയമപരിജ്ഞാനമെന്നും  പ്രശാന്ത് അഭിപ്രായപ്പെട്ടിരുന്നു.

റവന്യൂ വിഭാഗത്തിലെ വനിതകളടക്കം 9 പേര്‍ക്ക് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.  പ്രവൃത്തി ദിനമായിരുന്ന ഞായറാഴ്ചയില്‍ ഉച്ചയൂണ് സമയത്താണ് റീല്‍സ് എടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം. പാട്ടും നൃത്തവും അഭിനയവുമെല്ലാം ഗംഭീരമായി. റീല്‍സ് സമൂഹമാധ്യമങ്ങളില്‍ ഹിറ്റാവുകയും ചെയ്തു.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories