ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മോദി സര്‍ക്കാരിന് ഒളിച്ചോടാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയത്തെ ട്രെയിന്‍ അപകടത്തിന്റെ ഉത്തരവാദിത്തം ബ്രിട്ടീഷുകാര്‍ക്ക് മേലെ അല്ല കെട്ടിവച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് മന്ത്രി ഇത് തന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ് രാജി വയ്ക്കുകയായിരുന്നു.