ന്യൂഡൽഹി: കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് അനുവദിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ ഉറപ്പ്.ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് അറിയിച്ചത്. പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹിയില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന് രണ്ടാമത് വന്ദേ ഭാരത് അനുവദിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്നാണ് കെ. സുരേന്ദ്രൻ പറഞ്ഞത്. തിരുവനന്തപുരത്ത് നിന്നും കാസർകോട്ടേക്കായിരിക്കും സർവീസ്. അതേസമയം, സിൽവർലൈൻ ഒരു അടഞ്ഞ അധ്യായമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വന്ദേഭാരത് എക്സ്പ്രസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ ഒന്നും രണ്ടും സ്ഥാനം കേരളത്തിലോടുന്ന തീവണ്ടിക്കാണ്. കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് സർവീസിനാണ് ഒന്നാംസ്ഥാനം. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്കു പോകുന്ന സർവീസാണ് രണ്ടാംസ്ഥാനത്ത്.