Share this Article
യുഎഇയിൽ നിന്നും സൗദിയിൽ നിന്നും കണ്ണൂരിലേക്ക് പുതിയ സർവീസ്; ഗൾഫ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ സർവീസുമായി എയർ ഇന്ത്യ
വെബ് ടീം
posted on 06-05-2024
1 min read
air-india-with-more-service-from-gulf-countries-to-kannur

റിയാദ്: പ്രവാസികൾക്ക് സന്തോഷ വാർത്ത. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്ക് കൂടുതൽ സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്. യുഎഇയിൽ നിന്നും സൗദിയിൽ നിന്നും പുതിയ സർവീസ് തുടങ്ങി. റാസ് അൽ ഖൈമയിൽ നിന്ന് ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലായി ആഴ്ചയിൽ മൂന്ന് സർവീസുകളുണ്ടാകും. അതേസമയം അബുദാബിയിൽനിന്ന് കണ്ണൂരിലേക്ക് നാല് അധിക സർവീസും തുടങ്ങി.


നേരത്തെ ആഴ്ചയിൽ ആറ് ദിവസമുണ്ടായിരുന്ന സർവീസ് പ്രതിദിനമാക്കിയതിനൊപ്പം തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ രണ്ട് സർവീസുകൾ വീതമുണ്ടാകും. ദമാമിൽനിന്ന് കണ്ണൂരിലേക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഉണ്ടാകുക. ഇതോടൊപ്പം മസ്കത്തിൽനിന്ന് കണ്ണൂരിലേക്കുമുള്ള സർവീസും വർധിപ്പിച്ചു. കണ്ണൂരിൽനിന്ന് കൂടുതൽ സെക്ടറുകളിലേക്ക് സർവീസ് തുടങ്ങുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories