Share this Article
സുപ്രധാനവകുപ്പുകളില്‍ മാറ്റമില്ല; ആഭ്യന്തരം അമിത് ഷാ, പ്രതിരോധം രാജ്‌നാഥ് സിങ്, ധനകാര്യം നിര്‍മല;സുരേഷ് ഗോപിക്ക് രണ്ടും ജോർജ് കുര്യന് മുന്നും വകുപ്പുകളുടെ ചുമതല
വെബ് ടീം
posted on 10-06-2024
1 min read
pm-modi-cabinet-portfolio-live-bjp-retains-key-portfolios-amit-shah-gets-home-affairs-rajnath-home-jaishankar-external-affairs

ന്യൂഡല്‍ഹി:  മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗതമന്ത്രിയായും തുടരും. അജയ് ടംതയും ഹര്‍ഷ് മല്‍ഹോത്രയുമാണ് ഉപരിതല ഗതാഗത സഹമന്ത്രിമാര്‍.

എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായി തുടരും. സുപ്രധാനവകുപ്പുകളില്‍ കാര്യമായ മാറ്റങ്ങളില്ല. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന ആദ്യമന്ത്രിസഭ യോഗത്തിലാണ് തീരുമാനം. സുരേഷ് ഗോപിക്ക് രണ്ടും  ജോർജ് കുര്യനും മുന്നും വകുപ്പുകളുടെ ചുമതല

ഒമ്പത് പുതുമുഖങ്ങളാണ് മൂന്നാം മോദി സ‍ർക്കാരിന്റെ മന്ത്രിസഭയിലുള്ളത്. 10 പേ‍ർ എസ് സി വിഭാ​ഗത്തിൽ നിന്നുള്ളവരും അഞ്ച് പേർ എസ് ടി വിഭാ​ഗങ്ങളിൽ നിന്നുള്ളവരാണ്. രാഷ്ട്രപതിഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലുള്ള പ്രമുഖ‍ർ ചടങ്ങിനെത്തി. ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു തുടങ്ങി വിവിധ രാജ്യങ്ങളുടെ തലവൻമാർ‌ ചടങ്ങിനെത്തിയിരുന്നു.

ധനകാര്യം- നിര്‍മല സീതാരാമന്‍

കൃഷി -ശിവരാജ് സിങ് ചൗഹാന്‍

നഗരവികസനം, ഊര്‍ജം- മനോഹര്‍ ലാല്‍ ഖട്ടര്‍

ഊര്‍ജം (സഹമന്ത്രി)- ശ്രീ പദ് നായിക്

വാണിജ്യം- പിയൂഷ് ഗോയല്‍

ആരോഗ്യം - ജെപി നഡ്ഡ

വിദ്യാഭ്യാസം- ധര്‍മേന്ദ്ര പ്രധാന്‍

ചെറുകിട വ്യവസായം- ജിതിന്‍ റാം മാഞ്ചി

റെയില്‍വേ, വാര്‍ത്താ വിതരണം- അശ്വിനി വൈഷ്ണവ്

വ്യോമയാനം - രാം മോഹന്‍ നായിഡു

പെട്രോളിയം, ടൂറിസം , സഹമന്ത്രി - സുരേഷ് ഗോപി

ന്യൂനപക്ഷ ക്ഷേമം, മൃഗസംരക്ഷണം,ഫിഷറീസ് സഹമന്ത്രി - ജോർജ് കുര്യൻ 

പെട്രോളിയം- ഹര്‍ദീപ് സിങ് പുരി

കായികം, യുവജനക്ഷേമം- ചിരാഗ് പാസ്വാന്‍

സ്റ്റീല്‍ - എച്ച്ഡി കുമാരസ്വാമി

തുറമുഖം- സര്‍ബാനന്ദ സോനോവാള്‍


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories