ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ മൊബൈല്‍ ഫോണ്‍ ഹാജരാക്കാന്‍ കെ ഗോപാലകൃഷ്ണന് പോലീസിന്റെ നിര്‍ദ്ദേശം. ഹാക്ക് ചെയ്യപ്പെട്ടു എന്ന് പറയുന്ന മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ള മറ്റുള്ള ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.