വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും. റവന്യു വകുപ്പിലെ ക്ലാര്‍ക്കായാണ് ശ്രുതിക്ക് ജോലി നല്‍കിയിരിക്കുന്നത്. വയനാട് കളക്ടറേറ്റിലാണ് നിയമനം.
വയനാടിനെ നടുക്കിയ ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിലാണ് ശ്രുതിക്ക് അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ടത്. കൂടാതെ അടുത്ത ബന്ധുക്കളും അന്ന് മരണത്തിന് കീഴടങ്ങി. പിന്നാലെ താമരശ്ശേരി ചുരത്തില്‍വെച്ചുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരന്‍ ജെന്‍സണും മരിച്ചു. ആ അപകടത്തില്‍ പരിക്കേറ്റ ശ്രുതി ഇപ്പോള്‍ ബന്ധുക്കളോടൊപ്പമാണ് കഴിയുന്നത്.