കൊച്ചി: കോതമംഗലത്തെ ആറ് വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് അജാസ് ഖാനെയും വളർത്തമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കോതമംഗലം നെല്ലിക്കുഴിയിലാണ് യുപി സ്വദേശിയായ ആറ് വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല എന്നാണ് പിതാവ് പൊലീസിനോട് പറഞ്ഞിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. പിടിയിലായവർ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല.