Share this Article
Flipkart ads
റോഡിൽ വച്ച് കൂളിങ് ഫിലിം വലിച്ചു കീറരുത്; വാഹന ഉടമകളെ അപമാനിക്കരുത്; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഇത് പാലിക്കണമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ
വെബ് ടീം
posted on 08-10-2024
1 min read
minister kb ganeshkumar

തിരുവനന്തപുരം: വാഹനങ്ങൾ നടുറോഡിൽ തടഞ്ഞു നിർത്തി കൂളിങ് പേപ്പർ വലിച്ചു കീറരുതെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. വാഹനങ്ങളിൽ നിയമപരമായ രീതിയിൽ കൂളിങ് ഫിലിം ഒട്ടിക്കാൻ ഹൈക്കോടതി അനുമതിയുണ്ട്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഈ വിധി പാലിക്കണം. വഴിയിൽ തടഞ്ഞു നിർത്തി കൂളിങ് ഫിലം വലിച്ചു കീറുന്നത് വാഹന ഉടമകളെ അപമാനിക്കുന്നതിനു തുല്യമാണ്.

മുൻ ഗ്ലാസിൽ 70 ശതമാനവും സൈഡ് ഗ്ലാസിൽ 50 ശതമാനവും വിസിബിലിറ്റി ആണ് കോടതി നിർദേശിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർ, രോഗികൾ എന്നിവർക്ക് ചൂട് അസഹനീയമാണ്.ആരെങ്കിലും നിയമലംഘനം നടത്തിയെങ്കിൽ പോലും ആളുകളെ ബുദ്ധിമുട്ടിക്കാതെ നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories