കർണാടക,ഷിരൂരിലേ മണ്ണിടിച്ചിലിൽ കാണാതായ ഡ്രൈവർ അർജുനായുള്ള തിരച്ചിലിൽ വീണ്ടും പ്രതിസന്ധി.മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൾപേ പുഴയിൽ ഇറങ്ങി പരിശോധ നടത്താൻ അനുമതി നിഷേധിച്ചു.ഗംഗ വലി പുഴയിൽ അടിയൊഴുക്ക് സാഹചര്യത്തിൽ രക്ഷാദൗത്യം തുടരാനാകില്ലെന്ന് ഉത്തര കണ്ണട ജില്ല ഭരണകൂടം.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തിവെച്ച രക്ഷാദൗത്യം വീണ്ടും തുടരുന്നതിനാണ് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൾപേയും സംഘവും ഇന്ന് രാവിലെ ഷിരൂരിൽ എത്തിയത്. വേലിയിറക്ക സമയത്ത് പുഴയിലെ അടിയോഴുക്ക് കുറയുന്ന പക്ഷം തിരച്ചിൽ നടത്താം എന്നായിരുന്നു മൽപേ അറിയിച്ചത്.
പക്ഷേ,പ്രതികൂല കാലാവസ്ഥ തുടരുകയാണെന്നും,പുഴയിൽ മുങ്ങി പരിശോധന നടത്താൻ കഴിയുന്ന സാഹചര്യം നിലവിലില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.ഇതിനെ തുടർന്ന് വിദഗ്ധസംഘം ഇന്നത്തെ ദൗത്യം മാറ്റിവെച്ചു.
സാങ്കേതികവിദ്യയിൽ ശക്തമായ ലോഹ സാന്നിധ്യം രൂപപ്പെട്ട പുഴയുടെ മധ്യഭാഗത്തുള്ള മൺകൂന കേന്ദ്രീകരിച്ച് പരിശോധന നടത്താനായിരുന്നു തീരുമാനം. കാലാവസ്ഥ അനുകൂലമായി തുടരുകയാണെങ്കിൽ മറ്റ് വകുപ്പുകളെ ക്രോഡീകരിച്ച് എത്രയും വേഗം രക്ഷാദൗത്യം പുനരാരംഭിക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്.