കോയമ്പത്തൂര്‍ ഡിഐജി വിജയകുമാര്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ജനുവരിയിലാണ് കോയമ്പത്തൂര്‍ ഡിഐജിയായി വിജയകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. നീറ്റ് തട്ടിപ്പ് കേസിന്റെ അന്വേഷണ ചുമതല വിജയകുമാറിനായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. 2009ലാണ് ഐപിഎസ് പാസായി പൊലീസ് സേനയില്‍ പ്രവേശിച്ചത്. കാഞ്ചീപുരം, കടലൂര്‍, നാഗപട്ടണം, തിരുവാരൂര്‍ എന്നിവിടങ്ങളില്‍ ജില്ലാ സൂപ്രണ്ടായും അദ്ദേഹം സേവനമനുഷ്ഠിച്ചു