സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. ഉന്നത വിദ്യാഭ്യാസത്തെ ഇടത് സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് എബിവിപി കോഴിക്കോട് കമ്മീഷ്ണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ധിന് ആഹ്വാനം ചെയ്തത്. സംസ്ഥാനമൊട്ടാകെ വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.അരവിന്ദാണ് അറിയിച്ചത്.