ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അംഗത്വം നല്‍കി. തെരുവ് മുതല്‍ നിയമസഭ വരെ പോരാടാന്‍ തയ്യാറാണെന്ന് അംഗത്വം സ്വീകരിച്ച് വിനേഷ് ഫോഗട്ട് പറഞ്ഞു. പോരാട്ടം തുടരുമെന്ന് ബജ്രംഗ് പൂനിയയും പറഞ്ഞു