Share this Article
വയനാട് ദുരന്തത്തിന്റെ ദുഖത്തിലാണ് ഇത്തവണ സ്വാതന്ത്ര്യ ദിനമെന്ന് മുഖ്യമന്ത്രി
The Chief Minister

രാജ്യത്തിന്റെ 78ആം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തി. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഖത്തിലാണെന്നും അതിൽ അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. 

കനത്ത മഴയ്ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. ദേശീയ പതാക ഉയർത്തിയതിന് ശേഷം പരേഡിന് മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിച്ചു. 

വയനാട് ദുരന്തത്തിന്ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഖത്തിലാണെന്നും, അതിൽനിന്നും കേരളം  അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. 21ാം നൂറ്റാണ്ടിലും പ്രകൃതി ദുരന്തങ്ങള്‍ മുൻകൂട്ടി പ്രവചിക്കാൻ രാജ്യത്തിനാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

രാജ്യത്തെ ജനങ്ങളെ അന്ധവിശ്വാസത്തിലേക്കും പ്രാകൃത അനുഷ്ട്ടാനങ്ങളിലേക്കും കൊണ്ടുപോകാൻ ചിലർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇതിനായി ജാതീയതയും വര്‍ഗീയതയും ചിലർ ആയുധമാക്കുകയാണെന്നും പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വിശിഷ്ട സേവനത്തിനുള്ള പോലീസ് സേവാമെഡലുകൾ മുഖ്യമന്ത്രി  സമ്മാനിച്ചു. ഒപ്പം പൗരന്മാർക്ക് നൽകിവരുന്ന ജീവൻരക്ഷാ പദക്കങ്ങളും വിതരണം ചെയ്തു.

കൊല്ലം ജില്ലയിലെ ആശ്രാമം മൈതാനത്ത് നടന്ന  സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടിയും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിൽ മന്ത്രി വീണ ജോർജും ദേശീയ പതാക ഉയർത്തി. 

   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories