കണ്ണുർ യുണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ഗോപിനാഥ്ര വീന്ദ്രൻ്റെ പുനർ നിയമനംചോദ്യം ചെയ്ത ഹർജി ഹൈക്കോടതി തള്ളി. ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്ത് ഹാജരാക്കണമെന്ന ആവശ്യവും തള്ളി. വിസിയെ നീക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി സെനറ്റ്അംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ. പി. ജോസ് എന്നിവർ സമർപ്പിച്ച ഹർജിയാണ്ജ സ്റ്റീസ് അമിത് റാവൽ നിരസിച്ചത്. പുനർ നിയമനത്തിൽ ചട്ടലംഘനം ഉണ്ടായിട്ടില്ല. പുനർ നിയമനം സുതാര്യവും സത്യസന്ധവുമാണന്ന് കോടതി വിലയിരുത്തി.
സർവകലാശാല ചട്ടപ്രകാരം പുനർനിയമനത്തിനുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ട്. ആദ്യ നിയമനം സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചായിരുന്നു വെന്നും വീണ്ടും നിയമനത്തിന്ചട്ടത്തിൽ വ്യവസ്ഥയുണ്ടെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ ആരോപിക്കും പോലെയുള്ള സുതാര്യതക്കുറവ് ഇല്ലാത്തതിനാൽ വിസിയെ നീക്കാൻ നിർദേശിക്കാനാവില്ലന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്ത് വിളിച്ചു വരുത്തണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി തള്ളി.
ക്വോ വാറണ്ടോ ഹർജിയിൽ ശിക്ഷാ നിയമം അനുസരിച്ചുള്ള നടപടികൾ നിർദേശിക്കാനാവില്ലന്നും അത് തെറ്റായ പ്രവണതയാവുമെന്നും കോടതി വ്യക്തമാക്കി. ഹർജി നിലനിൽക്കില്ലന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഉത്തരവ്. പുതിയ നിയമനമല്ല, പുനർ നിയമനമാണ് നടന്നതെന്നും ഗവർണറുടെ അംഗീകാരമുണ്ടന്നും സർക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ്വ്യക്തമാക്കി. നവംബറിൽ വിരമിക്കേണ്ട വൈസ് ചാൻസലറുടെ പ്രായം 60 കഴിഞ്ഞെന്നും യൂണിവേഴ്സിറ്റി ചട്ടങ്ങൾ പ്രകാരം വിസിക്ക് തുടരാനാവില്ലന്നും ചുണ്ടിക്കാട്ടിയായിരുന്നു ഹർജി.