ഹേമക്കമ്മിറ്റി റിപ്പോര്‍ട്ടില്‍ കുറ്റകൃത്യങ്ങളുടെ പരമ്പരയാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. പോക്‌സോ കുറ്റകൃത്യം ഉണ്ടായിട്ടും സര്‍ക്കാര്‍ മറച്ചുവച്ചു. കൊല്ലം എംഎല്‍എ മുകേഷിനെതിരെ ഘടകകക്ഷികളും സിപിഐഎം ദേശീയ നേതാക്കളും നടപടി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി മടിച്ചു നില്‍ക്കുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.