Share this Article
മുഖ്യമന്ത്രിക്ക് 12കാരന്റെ വധഭീഷണി; പൊലീസ് കേസെടുത്തു
വെബ് ടീം
posted on 01-11-2023
1 min read
THREAT TO CM CASE REGISTERED

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയനെ  അപായപ്പെടുത്തുമെന്ന ഭീഷണിയിൽ കേസെടുത്തു. 12കാരന്റെ ഭീഷണിയിൽ   തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. എറണാകുളം സ്വദേശിയായ വിദ്യാർഥിയാണ്  കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

കഴിഞ്ഞദിവസം വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഫോണ്‍ വിളിയെത്തിയത് തുടർന്ന് അസഭ്യവും  പറഞ്ഞു.  തുടർന്നുള്ള അന്വേഷണത്തില്‍ സ്കൂൾ വിദ്യാർത്ഥിയാണ് ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ വീട്ടിലെത്തി പൊലീസ് ഫോൺ പരിശോധിച്ചു. കെസെടുത്തുവെങ്കിലും  കൗൺസിലിങ് നൽകുവാനാണ് തീരുമാനമെന്ന് പൊലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories