Share this Article
അതിക്രൂരം; പ്രണയത്തെ എതിർത്തതിന് യുവതി കൊലപ്പെടുത്തിയത് 13 കുടുംബാംഗങ്ങളെ; കാമുകനും പിടിയില്‍
വെബ് ടീം
posted on 07-10-2024
1 min read
GIRL KILLED 13 MEMBERS

കറാച്ചി: കുടുംബത്തിലെ 13 പേരെ വിഷം നല്‍കി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. കുറ്റകൃത്യത്തില്‍ യുവതിക്കൊപ്പംപങ്കാളിയായ യുവാവിനേയും പിടികൂടിയിട്ടുണ്ട്. പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാതിരുന്നതാണ് വിഷം നല്‍കാനുള്ള കാരണമെന്ന് യുവതി മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. മരിച്ചവരിൽ യുവതിയുടെ മാതാപിതാക്കളും ഉൾപ്പെടുന്നു. 

ഷെയ്‌സ്ത ബ്രോഹി, കാമുകന്‍ അമീര്‍ ബക്ഷി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഖൈര്‍പുരിലാണ് സംഭവം.

കൂട്ടുകുടുംബത്തിലെ പതിമ്മൂന്നംഗങ്ങള്‍ മരിക്കുകയും ഷെയ്‌സ്ത മാത്രം രക്ഷപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് യുവതിയെ ചോദ്യം ചെയ്തത്.അജ്ഞാതരോഗമോ ഭക്ഷ്യവിഷബാധയോ ആവാം മരണകാരണം എന്നാണ് ആദ്യം പൊലീസ് സംശയിച്ചത്.  അമീര്‍ ബക്ഷി കൈമാറിയ വിഷം ഷെയ്‌സ്ത ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. ഓഗസ്റ്റ് 19 നായിരുന്നു സംഭവം. 

ഭക്ഷണം കഴിച്ചതിനുപിന്നാലെ അവശരായിത്തീര്‍ന്ന കുടുംബാംഗങ്ങളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്‍പതുപേര്‍ മരിച്ചു. ചികിത്സയില്‍ തുടര്‍ന്ന നാലുപേര്‍ പിന്നീട് മരിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories