Share this Article
സ്വയംതൊഴില്‍ സംരംഭകരായ കേബിള്‍ CIDCO യുടെ എറണാകുളം ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു
coa news

സ്വയംതൊഴില്‍ സംരംഭകരായ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ സഹകരണ പ്രസ്ഥാനമായ കേരള സ്റ്റേറ്റ് കേബിള്‍ ഇന്റര്‍നെറ്റ് ഡവലപ്മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയുടെ എറണാകുളം ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഓഫീസ് ഉദ്ഘാടനം സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ നിര്‍വ്വഹിച്ചു. സിഒഎ, കേരള വിഷന്‍ ഭാരവാഹികള്‍, സിഡ്കോ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ സിഡ്കോ പ്രസിഡണ്ട് വിജയകൃഷ്ണന്‍. കെ സ്വാഗതവും സെക്രട്ടറി പത്മകുമാര്‍ നന്ദിയും രേഖപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories