കണ്ണൂർ:സംസ്ഥാനത്ത് ഒരു പനി മരണം കൂടി.പനി ബാധിച്ച യുവതി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു.കാഞ്ഞിരക്കൊല്ലി കുരങ്ങൻമല സ്വദേശി മുതുകുളത്തൽ ജയിംസിന്റെ മകൾ അജീന ജയിംസ് (23) ആണ് മരിച്ചത്. യുവതി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു.