Share this Article
Flipkart ads
മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാര്‍ പ്രഖ്യാപിച്ചു
വെബ് ടീം
posted on 30-12-2024
1 min read
wayanad

ന്യൂഡൽഹി: വയനാട്  മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാര്‍ പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചത്.  കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി രാജീവ് ഗുപ്ത സംസ്ഥാന റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അതിതീവ്ര ദുരന്തമാണെന്ന് പാര്‍ലമെന്റില്‍ കേന്ദ്രം അറിയിച്ചിരുന്നുങ്കിലും രേഖാമൂലം അറിയിപ്പ് നല്‍കാന്‍ തയ്യാറായിരുന്നില്ല.

അതിതീവ്ര ദുരന്തമായി പരിഗണിക്കണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സംഘം നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച മന്ത്രിതല സമിതി തീവ്ര ദുരന്തമാണെന്ന് കണ്ടെത്തി. എന്നാല്‍ കൂടുതല്‍ സാമ്പത്തിക സഹായം നല്‍കില്ലെന്നും ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് സഹായം നല്‍കുന്നത് നടപടി ക്രമങ്ങള്‍ അനുസരിച്ചായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories