കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ സിറിയയില്‍ 480 ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. 15 നാവിക കപ്പലുകളും, വിമാന വിരുദ്ധ പ്രതിരോധ സംവിധാനങ്ങളും അടക്കം, നിരവധി കേന്ദ്രങ്ങള്‍ തകര്‍ത്തതായും പ്രതിരോധസൈന്യം അവകാശപ്പെട്ടു.
ഞായറാഴ്ച സിറിയന്‍ ഗോലാന്‍ കുന്നുകളിലെ പ്രദേശം ഇസ്രായേല്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഈ നീക്കങ്ങള്‍. സിറിയയിലെ ആയുധശേഖരങ്ങളും നാവികസേനാ സൗകര്യങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ആയുധങ്ങളും മറ്റും വിമതരുടെ കയ്യിലെത്തുന്നത് തടയുന്നതിന് വേണ്ടിയാണ് ആക്രമണം എന്നാണ് ഇസ്രയേലിന്റെ വാദം.