ഫയലുകളില്‍ കുടുങ്ങിക്കിടക്കുന്ന ജീവിതങ്ങള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് വിദ്യാഭ്യാസ വകുപ്പ്. കാലങ്ങളായി തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അദാലത്ത് ആരംഭിച്ചു. എറണാകുളത്ത് നടന്ന അദാലത്തില്‍ 1084 ഫയലുകളാണ് തീര്‍പ്പാക്കിയത്.
ഇത് ഒരു തുടക്കം മാത്രമാണ്. തൃശൂര്‍ ഇരിങ്ങാലക്കുട രൂപതാ വിദ്യാഭ്യാസ ഏജന്‍സിക്ക് കീഴില്‍ കഴിഞ്ഞ 2012 മുതല്‍ നിയമന അംഗീകാരം ലഭിക്കാതെ ജോലി ചെയ്തു വന്നിരുന്ന 105 യുപി സ്‌കൂള്‍ ടീച്ചര്‍മാരുടെ നിയമനത്തിനും സര്‍ക്കാര്‍ അംഗീകാരം നല്‍കി. മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന അദാലത്തിലൂടെ വര്‍ഷങ്ങളായി പരിഹരിക്കാതെ കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പാക്കാനാണ് തീരുമാനം.
എറണാകുളത്തെ ആദ്യ അദാലത്തില്‍ പരിഗണിക്കപ്പെട്ടത് കോട്ടയം, ഇടുക്കി, എറണാകുളം ,തൃശ്ശൂര്‍ പാലക്കാട് തില്ലകളിലെ അപേക്ഷകളിലാണ് തീരുമാനം എടുത്തത്. ഓഗസ്റ്റ് 5, ഓഗസ്റ്റ് 17 എന്നീ തീയതികളില്‍ കൊല്ലം, കോഴിക്കോട് ജില്ലകളിലും അദാലത്തുകള്‍ നടക്കും. എട്ടും പത്തും വര്‍ഷം നിയമന ഉത്തരവ് ഇല്ലാതെ ജോലി ചെയ്തിരുന്ന അധ്യാപകര്‍ക്ക് ഈ നടപടി നല്‍കുന്ന ആശ്വാസം ചെറുതല്ല.