എറണാകുളത്ത് നടുറോഡിൽപെൺകുട്ടിയെ തടഞ്ഞു നിറുത്തി ചുംബിക്കാൻ ശ്രമിച്ച 63കാരൻ അറസ്റ്റിൽ.പെണ്‍കുട്ടിയ്ക്ക് നേരം അതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ ആണ് പിടിയിലായത്.റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ചുംബിക്കാൻ ശ്രമിച്ച അറുപത്തിമൂന്നുകാരനാണ് പോലീസിന്റെ പിടിയിലായത്.തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ കരണത്ത് അടിക്കുകയും ചെയ്തതായി പരാതിയുണ്ട് .ഓടമക്കാലിയില്‍ ഓട്ടോ ഡ്രൈവറായ സത്താര്‍ എന്നയാളെയാണ് എറണാകുളം കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്. റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ ഇയാള്‍ ബലമായി തടഞ്ഞുനിര്‍ത്തി ചുംബിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന പരാതിയെത്തുടർന്നാണ് പോലീസ് നടപടി.