കൊച്ചി:പുനർജ്ജനി പദ്ധതിയുമായി ബന്ധപ്പെട്ട് വി ഡി സതീശനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇ ഡിയുടെ കൊച്ചി യൂണിറ്റ് ആണ് കേസ് അന്വേഷിക്കുന്നത്. വിജിലൻസ് കേസിലെ വിവരങ്ങൾ ഇ ഡി ശേഖരിച്ചു. പുനർജനി പദ്ധതിക്കായി വിദേശത്ത് നിന്ന് ഫണ്ട് ശേഖരിച്ചതിൽ എഫ്സിആർഎ, ഫെമ ചട്ട ലംഘനങ്ങളുണ്ടോയെന്ന് ഇ ഡി പരിശോധിക്കും. പ്രാഥമിക അന്വേഷണം റിപ്പോർട്ട് ഡൽഹി കേന്ദ്ര ഓഫീസിന് കൈമാറും. ഡൽഹിയിൽ നിന്ന് അനുമതി ലഭിച്ചാൽ ഉടൻ കേസ് രജിസ്റ്റർ ചെയ്യും.