പള്ളിക്കര: പെരിയ കേസിലെ നാളെ വിധി വരാനിരിക്കെ കേസിലെ പ്രതികളുമായി വേദി പങ്കിട്ട് കോണ്‍ഗ്രസ് നേതാവ്. കല്ല്യോട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ബാബുരാജ് ആണ് പ്രതികള്‍ക്കൊപ്പം വേദി പങ്കിട്ടത്.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച എം.ടി അനുസ്മരണ പരിപാടിയിലാണ് അഡ്വ. ബാബുരാജ് പങ്കെടുത്തത്. കേസിലെ പതിനാലാം പ്രതി കെ. മണികണ്ഠന്‍, ഇരുപതാം പ്രതി കെ.വി. കുഞ്ഞിരാമന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്
പള്ളിക്കര ബ്ലോക്ക് ഡിവിഷനിലായിരുന്നു പരിപാടി നടന്നത്. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിയില്‍ നിന്ന് അനുമതി വാങ്ങിയിരുന്നെന്നാണ് അഡ്വ. ബാബുരാജിന്റെ വിശദീകരണം.