ശ്രീലങ്കയുടെ ഒന്‍പതാമത് പ്രസിഡന്റായി അനുര ദിസനായക സത്യപ്രതിജ്ഞ ചെയ്തു.
ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യ സത്യവാചകം ചൊല്ലികൊടുത്തു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ കരകയറ്റുമെന്ന് ദിസനായക വ്യക്തമാക്കി.
ലങ്കയെ ചുവപ്പിച്ച ദിസനായക. ജനങ്ങളുടെ നായകനായി മാറിയത് ചരിത്രത്തില്‍ തന്നെ വലിയ മാറ്റം കുറിച്ചുകൊണ്ടാണ്. ഇടതിന്റെ നാഷണല്‍ പീപ്പിള്‍സ് പവര്‍ സഖ്യ സ്ഥാനാര്‍ത്ഥിയായാണ് അനുരകുമാര ദിസനായകെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യ സത്യവാചകം ചൊല്ലികൊടുത്തുകൊണ്ടാണ് അനുരാ കുമാര ദീസനായകെ അധികാരമേറ്റത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ കരകയറ്റുമെന്നും ചരിത്രം തിരുത്തി എഴുതുമെന്നും ദിസനായക പറഞ്ഞു.
പ്രസിഡന്റെ് തെരഞ്ഞെടുപ്പിന് പിന്നാലെ അധികാരമാറ്റത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ദിനേഷ് ഗുണവര്‍ധന രാജിവെച്ചു. 2022 മുതല്‍ പ്രധാനമന്ത്രിയായിരുന്നു ദിനേഷ് ഗുണവര്‍ധന.
പുതിയ പ്രസിഡന്റെ് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ താന്‍ സ്ഥാനം ഒഴിയുകയാണെന്നും പുതിയ മന്ത്രിസഭ രൂപികരിക്കാന്‍ താന്‍, സഹായിക്കുമെന്നും അറിയിച്ചുകൊണ്ടാണ് മുന്‍ പ്രധാനമന്ത്രി രാജിവെച്ചത്.
കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാംഘട്ട വോട്ടെടപ്പിലാണ് ദിസനായക ചരിത്രം മാറ്റികുറിച്ചുകൊണ്ട് അധികാരത്തിലേറിയത്. തന്റെ എതിര്‍ സ്ഥാനാര്‍ത്ഥി സജിത് പ്രേമദാസയെ തോല്‍പ്പിച്ചാണ് അധികാരം ഉറപ്പിച്ചത്.