Share this Article
image
നടി നവ്യ നായർ ആശുപത്രിയിൽ; കാണാനെത്തി നിത്യ ദാസ്
വെബ് ടീം
posted on 29-05-2023
1 min read
actress Navya Nair hospitalised

കൊച്ചി: നടി നവ്യ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തും നടിയുമായ നിത്യ ദാസാണ് നവ്യ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. നവ്യയെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തി സന്ദർശിച്ച നിത്യദാസ് സുഹൃത്തിനൊപ്പമുള്ള ചിത്രവും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ആശുപത്രിയിൽ ഡ്രിപ് നൽകിയിരിക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ശാരീരിക അസ്വസ്ഥതകളെ തുടര്ന്നാണ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചതെന്നാണ്ബി റിപ്പോർട്ട്  

വേഗം സുഖം പ്രാപിക്കട്ടെ' എന്ന കുറിപ്പോടെയാണ് നിത്യാ ദാസ് സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. നവ്യാ നായരും ഇതേ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. 

തന്റെ പുതിയ ചിത്രമായ ജാനകി ജാനേന്റെ പ്രമോഷന് വേണ്ടി സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കവെയാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതുകൊണ്ട് തന്നെ ബത്തേരിയിൽ എത്തിച്ചേരാൻ കഴിയില്ലെന്ന് നവ്യ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories