Share this Article
Flipkart ads
സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തില്‍ ഹൈക്കോടതി സ്റ്റേയില്ല; ഡോ ശിവപ്രസാദിന് കോടതി നോട്ടീസയച്ചു
വെബ് ടീം
posted on 28-11-2024
1 min read
HC ON KTU

കൊച്ചി: സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തില്‍ ഹൈക്കോടതി സ്റ്റേയില്ല. ഡോ.കെ.ശിവപ്രസാദിന്റെ നിയമനത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല.സര്‍ക്കാരിന്റെ സ്റ്റേ ആവശ്യം കോടതി തള്ളി. വൈസ് ചാന്‍സിലര്‍ ഇല്ലാത്ത സാഹചര്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയ കോടതി

ഡോ ശിവപ്രസാദിന് കോടതി നോട്ടീസയച്ചു. താല്‍ക്കാലിക വിസി നിയമനത്തിനെതിരെ സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്.

സ്ഥിരം വി.സി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രുപീകരിച്ചെന്നും നടപടിക്രമം പൂര്‍ത്തിയാവും മുന്‍പുള്ള നിയമനം ക്രമവിരുദ്ധമാണന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ക്ക് വിസിയെ നേരിട്ട് നിയമിക്കാന്‍ അധികാരമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories