കണ്ണൂര്‍: തെരുവുനായയുടെ ആക്രമണത്തില്‍ പതിനൊന്നു വയസുകാരൻ കൊല്ലപ്പെട്ടു. ഇടയ്ക്കാട് സ്വദേശി നിഹാല്‍ ആണ് മരിച്ചത്.
വൈകുന്നേരം അഞ്ചുമണിയോടെയാണ് കുട്ടിയെ കാണാതായത്. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ മറ്റൊരു വീടിന് സമീപം കുട്ടിയെ തെരുവുനായ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.