Share this Article
image
ഔറംഗസീബിൻ്റെ ചിത്രം വാട്സപ്പ് ഡിപിയാക്കി; കേസെടുത്ത് വാശി പൊലീസ്
വെബ് ടീം
posted on 12-06-2023
1 min read
AURANGASEB IMAGE AS WHATSAPP DP,CASE

മുംബൈ: ഔറംഗസീബിൻ്റെ ചിത്രം വാട്സപ്പ് ഡിപിയാക്കിയ ആൾക്കെതിരെ കേസ്. മൊബൈൽ കമ്പനിയിൽ ജോലി ചെയ്യുന്നയാൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഹിന്ദു സംഘടനാംഗമായ അമർജീത് സുർവെ എന്നയാളുടെ പരാതിയിലാണ് കേസ്.മുംബൈയിൽ മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസീബിൻ്റെ ചിത്രം വാട്സപ്പ് ഡിപിയാക്കിയ ആളുടെ വാട്സപ്പ് ചാറ്റിൻ്റെ സ്ക്രീൻഷോട്ട് ലഭിച്ച അമർജീത് ഈ ചിത്രം നീക്കാൻ ആവശ്യപ്പെട്ടു. ചിത്രം മാറ്റാമെന്ന് ഇയാൾ അറിയിക്കുകയും ചെയ്തു. കുറേ സമയത്തിനു ശേഷവും ഇയാൾ ചിത്രം മാറ്റിയില്ല. ഇതോടെ അമർജീത് നേവി മുംബൈയിലെ വാശി പൊലീസ് സ്റ്റേഷനിൽ പരാതിനൽകി.

ഔറംഗസീബിനെയും ടിപ്പു സുൽത്താനെയും പുകഴ്ത്തുന്നു എന്നാരോപിച്ച് മഹാരാഷ്ട്രയിൽ വിവാദം പുകയുകയാണ്. മറാത്ത നേതാക്കളെ അവഹേളിച്ച് ഔറംഗസീബിനെ പുകഴ്ത്തുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പേരിൽ മഹാരാഷ്ട്രയിലെ കോലാപൂരിൽ പ്രതിഷേധം നടന്നിരുന്നു. വലതുപക്ഷ വിഭാഗം ജൂൺ ഏഴിന് കോലാപൂരിൽ ബന്ദ് പ്രഖ്യാപിച്ചു. ഈ ബന്ദിനു പിന്നാലെ പ്രതിഷേധം അക്രമാസക്തമായി. വിവിധയിടങ്ങളിൽ കല്ലേറും അക്രമവും നടന്നു. വാഹങ്ങൾ അഗ്നിക്കിരയാവുകയും ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories