കൊച്ചി:വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഡോക്ടർക്ക് എറണാകുളം ജനറൽ ആശുപത്രിയിൽ ക്രൂരമർദനം. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഹൗസ് സർജൻ ഡോ.ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസ്‌മിൽ, റോഷൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.