Share this Article
അദാനി ഗ്രൂപ്പുമായുള്ള 2.6 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ റദ്ദാക്കി കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ
Kenyan President William Ruto

അമേരിക്കയില്‍ നിന്നുള്ള അഴിമതി ആരോപണങ്ങള്‍ക്കിടെ അദാനി ഗ്രൂപ്പുമായുള്ള 2.6 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ റദ്ദാക്കി കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ. നയ്റോബിയിലെ പ്രധാന വിമാനത്താവളം കൈകാര്യം ചെയ്യുന്നതിനും വൈദ്യുതി പ്രസരണ ലൈനുകള്‍ നിര്‍മ്മിക്കുന്നതിനുമുള്ള അദാനി ഗ്രൂപ്പിന്റെ പദ്ധതികളാണ് റദ്ദാക്കിയത്.

യുഎസ് സമര്‍പ്പിച്ച കുറ്റപത്രത്തെ തുടര്‍ന്ന് അദാനിയുമായുള്ള ഇടപാടുകള്‍ തുടരുന്നത് ഐഎംഎഫ്, ലോക ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായുള്ള രാജ്യത്തിന്റെ സാമ്പത്തിക ബന്ധത്തെ അപകടത്തിലാക്കുമെന്നാണ് കെനിയയുടെ വാദം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories