Share this Article
നവദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കണ്ടെയ്നർ ലോറി ഇടിച്ചു, ഭർത്താവിന് ദാരുണാന്ത്യം, യുവതി ​ഗുരുതരാവസ്ഥയിൽ
വെബ് ടീം
posted on 13-10-2023
1 min read
HUSBAND DIES IN ACCIDENT WOMEN IN HOSPITAL

തിരുവനന്തപുരം: കണ്ടെയ്നർ ലോറി തട്ടി ബൈക്ക് യാത്രികൻ മരിച്ചു. പരിക്കേറ്റ ഭാര്യയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളറട കൂതാളി മണലി സ്വദേശി വിനീഷാണ് മരിച്ചത്. സംഭവം സ്ഥലത്ത് തന്നെ വിനീഷ് മരിച്ചു. റോഡിലേക്ക് തെറിച്ചുവീണ വിനീഷിന് തലയിൽ പറ്റിയ ഗുരുതര പരുക്കാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന ഭാര്യ ബിൻസിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഏഴ് മാസം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. കാരക്കോണം ഭാഗത്ത് നിന്നും വെള്ളറടയിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറി പനച്ചമൂട്ടിൽ ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിർ ദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. വീനിഷിന്റെ മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories