Share this Article
Flipkart ads
വിസ്മയ കേസ് പ്രതി കിരൺ പുറത്തേക്ക്; 30 ദിവസത്തെ പരോൾ അനുവദിച്ച് ജയിൽ വകുപ്പ്
വെബ് ടീം
posted on 30-12-2024
1 min read
KIRAN

സ്ത്രീധന പീഡനത്തെത്തുടർന്ന് ആയൂർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ. ജയിൽ മേധാവി അപേക്ഷ പരിഗണിക്കുകയും 30 ദിവസത്തെ പരോൾ അനുവദിക്കുകയായിരുന്നു. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്.

കടുത്ത നിബന്ധനകളോടെയാണ് കിരണിന് പരോൾ അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ കാണാൻ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാൻ പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോൾ.

ആദ്യം നൽകിയ അപേക്ഷയിൽ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു. എന്നാൽ രണ്ടാമത് നൽകിയ അപേക്ഷയിൽ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായും പൊലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു. 

2021 ജൂ​ൺ 21നാ​ണ്​ നി​ല​മേ​ൽ കൈ​തോ​ട് കു​ള​ത്തി​ൻ​ക​ര മേ​ലേ​തി​ൽ പുത്തൻ​വീ​ട്ടി​ൽ ത്രി​വി​ക്ര​മ​ൻനാ​യ​രു​ടെ​യും സ​രി​ത​യു​ടെയും മ​ക​ൾ വിസ്മയയെ അ​മ്പ​ല​ത്തും​ഭാ​ഗ​ത്തെ ഭ​ർതൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽകാ​ണ​പ്പെ​ട്ട​ത്. മ​ര​ണ​ത്തി​ൽ ദുരൂ​ഹ​ത ഉ​യ​രു​ക​യും പീ​ഡ​ന​ത്തിന്റെ നി​ര​വ​ധി തെ​ളി​വു​ക​ൾ പുറത്തുവരിക​യും ചെ​യ്തു. ഇ​തോ​ടെ ഭ​ർ​ത്താ​വ് കി​ര​ൺ ഒ​ളി​വി​ൽ പോയെങ്കി​ലും രാ​ത്രി​യോ​ടെ പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories