Share this Article
പൊടിക്കാറ്റിൽ മുങ്ങി മുംബൈ; കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക്
വെബ് ടീം
posted on 13-05-2024
1 min read
huge-billboard-falls-during-mumbai-dust-storm

മുംബൈ: ശക്തമായ മഴയ്ക്ക് പിന്നാലെ പൊടിക്കാറ്റിൽ മുങ്ങി മുംബൈ നഗരം. ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് കൂറ്റൻ പരസ്യബോർഡ് വീണ് മൂന്നുപേർ മരിച്ചു. 59 പേർക്ക് പരുക്കേറ്റു. മുംബൈ ഘട്കോപ്പറിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.പെട്രോൾ പമ്പിന് എതിർ വശത്തുള്ള പടുകൂറ്റൻ പരസ്യബോർഡാണ് തകർന്നു വീണത്. ഇന്ധനം നിറയ്ക്കുന്നതിനും മറ്റുമായി എത്തിയ വാഹനങ്ങൾക്കു മുകളിലേക്കാണ് പരസ്യബോർഡ് വീണത്. 

ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തെത്തി.അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.

കൂറ്റൻ പരസ്യ ബോർഡ് തകർന്നുവീഴുന്ന വീഡിയോ ഇവിടെ ക്ലിക്ക് ചെയ്ത് കാണാം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories