Share this Article
പ്രളയ സമാന സാഹചര്യത്തിൽ ഡൽഹി; ഞായറാഴ്ച വരെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി
വെബ് ടീം
posted on 13-07-2023
1 min read
DELHI FLOOD

ന്യൂഡൽഹി:യമുനാനദിയിലെ ജലനിരപ്പ് സർവകാല റെക്കോർഡിലെത്തി കരകവിഞ്ഞതോടെ ഡല്‍ഹി പ്രളയഭീതിയില്‍. യമുനയിലെ ജലനിരപ്പ് അപകടനിലയില്‍ നിന്നും നാല് മീറ്റര്‍ ഉയര്‍ന്ന് 209 മീറ്ററിനോടടുത്തെത്തി. 45 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണിത്. ഹത്നികുണ്ഡ് ഡാം തുറന്നുവിട്ടതോടെയാണ് ജലനിരപ്പുയരുന്നുത്. യമുനയില്‍ ജലനിരപ്പുയരുന്നതോടെ നദിക്കടുത്തായുള്ള മൂന്ന് ജലശുദ്ധീകരണപ്ലാന്റ് അടച്ചു. ഇത് ഡല്‍ഹിയില്‍ കുടിവെള്ള വിതരണത്തിനും തടസമുണ്ടാക്കി. കേന്ദ്രത്തിനോട് ഡാമില്‍ നിന്നും വെള്ളമൊഴുക്കരുതെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വെള്ളം തുറന്നുവിടാതിരിക്കാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

ഡല്‍ഹിയിലെ റോഡുകളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായി. ഇതോടെ വാഹനഗാതാഗതവും താറുമാറായി. വെള്ളക്കെട്ടുമൂലം മെട്രോ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് പരിഗണിച്ച് ഞായറാഴ്ച വരെ ഡല്‍ഹിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. നിലവില്‍ പതിനാറായിരത്തോളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘം ആളുകളെ ഒഴിപ്പിക്കല്‍ തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories