Share this Article
മൂന്നാറില്‍ 2 നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതി വിലക്ക്
വെബ് ടീം
posted on 13-06-2023
1 min read
munnar bilding permit

മൂന്നാറില്‍ രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതി ഹൈക്കോടതി വിലക്കി. രണ്ടാഴ്ചത്തേക്ക് വിലക്കിയാണ് ഇടക്കാല ഉത്തരവ്. വിഷയത്തില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരുടേതാണ് ഉത്തരവ്.മൂന്നാർ പ്രദേശത്തുള്ള 9 പഞ്ചായത്തുകളെ വിഷയത്തിൽ കക്ഷി ചേർത്തു.മൂന്നാർ വിഷയത്തിൽ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു.അഡ്വ  ഹരീഷ് വാസുദേവനെയാണ് അമിക്കസ്‌ ക്യൂറി ആയി  നിയോഗിച്ചത്.മൂന്നാറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിഗണിച്ച പ്രത്യേക ബെഞ്ചിന്റെതാണ് ഉത്തരവ്. മൂന്നാറിലും പരിസര പ്രദേശങ്ങളിലും  നിര്‍മ്മാണത്തിന് റവന്യൂവകുപ്പിന്റെ എന്‍ഒസി വേണമെന്ന നിബന്ധന ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്നാല്‍ ഈ ഉത്തരവ് പാലിക്കപ്പെട്ടിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയുടെ കര്‍ശനനടപടി. 

അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്നതുവരെയാണ് നിര്‍മ്മാണ അനുമതി വിലക്കിയത്. ഇതോടൊപ്പം മൂന്നാറിലും പരിസരത്തുമുളള ഒന്‍പത് പഞ്ചായത്തുകളെ കൂടി ഈ കേസില്‍ കക്ഷി ചേര്‍ത്തു. അവരുടെ കൂടി നിലപാട് അറിയും. നേരത്തെ കയ്യേറ്റങ്ങളമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ വിഷയം പ്രത്യേകമായി പഠിക്കാന്‍ ഒരു അമിക്കസ്‌ക്യൂറിയെ കോടതി നിയോഗിച്ചു. അഡ്വ. ഹരീഷ് വാസുദേവനാണ് അമിക്കസ് ക്യൂറി. മൂന്നാറുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആഘാത പഠനം നടത്താനായി അനുയോജ്യമായ ഒരു സമിതിയെ നിര്‍ദേശിക്കുന്നതിനായി സര്‍ക്കാരിനും അമിക്കസ് ക്യൂറിക്കും കോടതി നിര്‍ദേശം നല്‍കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories