Share this Article
സംസ്ഥാനത്ത് ചൊവ്വാഴ്ച (19-11-2024) റേഷൻകട സമരം; റേഷൻകടകൾ തുറക്കില്ല
വെബ് ടീം
posted on 16-11-2024
1 min read
raytion shop

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകട ഉടമകൾ ചൊവ്വാഴ്ച കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. സെപ്റ്റംബർ ഒക്ടോബർ മാസത്തെ വേതനവും ഉത്സവബത്തയും നൽകണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് ഭക്ഷ്യവകുപ്പിനും ഉദ്യോഗസ്ഥർക്കും ഇന്ന് നോട്ടീസ് നൽകും. ഇന്നലെ ചേർന്ന റേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെതാണ് തീരുമാനം. റേഷൻകടകളിൽ സാധനം എത്തിക്കുന്ന കരാറുകാരുടെ സമരം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ റേഷൻകട വ്യാപാരികളുടെ സമര പ്രഖ്യാപനം.

കഴിഞ്ഞ രണ്ടുമാസമായി റേഷൻകട വ്യാപാരികൾക്ക് ഒരു നയാ പൈസ വേതനമായി ലഭിച്ചിട്ടില്ലെന്നും  ഭക്ഷ്യ വകുപ്പും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടുവെന്നും  ഇതേ തുടർന്നാണ് സൂചന സമരമെന്നുമാണ് കമ്മിറ്റി പറയുന്നത് . ഭക്ഷ്യവകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സംഘടന നോട്ടീസ് നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories