കൊച്ചി; സെൻ്റ് മേരീസ് ബസലിക്ക വികാരി ആൻ്റണി നരികുളത്തിനെ സ്ഥലം മാറ്റി.മൂഴിക്കുളം പള്ളിയിലേക്ക് ആണ് മാറ്റം.ബസലിക്കയിലെ എല്ലാ കാര്യങ്ങളും ആൻ്റണി പൂതവേലിനെ ഏൽപ്പിക്കണം.അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്താണ് സ്ഥലമാറ്റ നോട്ടീസ് നൽകിയത്. കത്തീഡ്രലില്‍ ഏകീകൃത കുര്‍ബാന വേണമെന്ന സിനഡ് നിര്‍ദേശം പാലിക്കാത്തതിനാണ് നടപടി.