Share this Article
image
സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്; മുഖ്യമന്ത്രി
Government plans to increase social welfare pensions; Chief Minister

സാമൂഹ്യ ക്ഷേമ പെൻഷനുകൾ വർധിപ്പിക്കാൻ സർക്കാറിന് പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ ഉള്ള അഞ്ച് മാസത്തെ കുടിശ്ശിക കൂടി കൊടുത്തു തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാരുണ്യ, സപ്ലൈകോ കുടിശ്ശികകളും കൊടുത്തു തീർക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 

സാമൂഹ്യ ക്ഷേമ പെൻഷനുകളിലെ കുടിശ്ശികയിലെ രണ്ട് ഗഡു ഈ സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അടുത്ത സാമ്പത്തിക വർഷത്തിൽ ബാക്കിയുള്ള മൂന്ന് ഗഡു കൂടി വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

സാമൂഹ്യ ക്ഷേമ പെൻഷനുകൾ വർധിപ്പിക്കാൻ സർക്കാറിന് പദ്ധതിയുണ്ടെന്ന് സൂചിപ്പിച്ചു. കാരുണ്യ മരുന്ന് വിതരണം, നെല്ല് സംഭരണം എന്നിവയിലെ കുടിശ്ശികയും ഈ സാമ്പത്തിക വർഷം തന്നെ കൊടുത്തു തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സർക്കാർ ജീവനക്കാരുടെ ഡി എ കുടിശ്ശിക കൊടുത്ത് തീർക്കാൻ പ്രത്യേക ഉത്തരവിറക്കും. ഓരോ സാമ്പത്തിക വർഷവും രണ്ട് ഗഡു വീതം കുടിശ്ശിക സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുമെന്നും മുഖ്യമന്ത്രി  പറഞ്ഞു.

ചെലവ് ചുരുക്കാനായി അതിശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഇതിനായി പ്രത്യേക ഉത്തരവ് പുറത്തിറക്കും. അതേസമയം, കേന്ദ്രസർക്കാറിൽ നിന്നും 19,000 കോടിയോളം രൂപ വിവിധ ഇനങ്ങളിൽ കിട്ടാനുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories