തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ 11-ന് അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
മുൻപ് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും 11-ന് അവധി പ്രഖ്യാപിച്ചിരുന്നു. നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള പൂജവെപ്പ് ഒക്ടോബര്‍ 10-ന് വൈകീട്ടായതിനാല്‍ 11-ന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യം ഉയര്‍ത്തിയിരുന്നു.