യുഎഇയില്‍ നേരിയ ഭൂചലനം. യുഎഇ-ഒമാന്‍ തീരത്ത് രണ്ട് തവണ ഭൂചലനമുണ്ടായി. പുലര്‍ച്ചെ 12.12ന് റാസല്‍ഖൈമ തീരത്ത് 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തുടര്‍ന്ന് 2.8 തീവ്രത രേഖപ്പെടുത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒമാനിലും യുഎഇയിലെ റാസല്‍ഖൈമ മേഖലയിലും പ്രകമ്പനമുണ്ടായത്. ഈ മാസം ആദ്യം യു.എ.ഇയില്‍ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.